Breaking News

നഷ്ടപ്പെട്ട ഒന്നരപ്പവൻ ബ്രേസ്‌ലെറ്റ് ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി നീലേശ്വരം പോലീസ്


നീലേശ്വരം : നഷ്ടപ്പെട്ട ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് നീലേശ്വരം പോലീസിന്റെ സമയോചിതമായ ഇടപെടലിൽ പരാതി കിട്ടി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി നീലേശ്വരം ജനമൈത്രി പോലീസ് മാതൃകയായി.ഇന്നലെ വൈകുന്നേരം 4 മണിക്ക് നീലേശ്വരം ബസ്സ്റ്റാൻ്റ്ന് സമീപത്തെ ഒരു ബേക്കറിയിൽ സാധനം വാങ്ങുന്നതിനിടയിൽ അങ്കക്കളരിയിലെ സനലിന്റെ ഭാര്യ പി വി റോഷ്ണയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടപ്പെട്ടത്.തുടർന്ന് തിരിച്ചു കിട്ടാത്തതിനാൽ ഇന്ന് രാവിലെ പോലീസിൽ പരാതി നൽകുകയായിരുന്നു .പരാതി ലഭിച്ച ഉടൻതന്നെ സബ് ഇൻസ്പെക്ടർ കെ വി രതീശൻ്റെ   നേതൃത്വത്തിൽ പി ആർ ഒ  പ്രകാശൻ കെ വി ,പോലീസ് ഉദ്യോഗസ്ഥരായ

രാജീവൻ വടക്കെരത്തു , ദിലീഷ് കുമാർ പള്ളിക്കൈ , ഇ ബിജു,വി വി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ സാധനം കണ്ടെത്തി സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് തിരിച്ച് നൽകുകയായിരുന്നു.

No comments