Breaking News

സെന്റ് ആൻസ് എ.യു.പി സ്കൂളിന്റെ 93-ാംമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബിജു കെ മാണിക്കുള്ള യാത്രയയപ്പും സംയുക്തമായി നടന്നു


നീലേശ്വരം : സെന്റ് ആൻസ് എ.യു.പി സ്കൂളിന്റെ  93-ാംമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന  ബിജു കെ മാണിക്കുള്ള  യാത്രയയപ്പും സംയുക്തമായി നടന്നു. 

സ്കൂൾ പി.ടി.എ പ്രസിഡണ്ട് മഹേന്ദ്രൻ കാര്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ  തേൻ നെല്ലിക്ക ഡിജിറ്റൽ പ്ലാറ്റ്ഫോം ലോഞ്ചിംഗ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ്ജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എം.ശാന്ത, സിനിമ സീരീയൽ താരം മനുപ് ജെ.എസ്, കെ എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,കെ.കെ നാരായണൻ,അഡ്വ: ബാബുരാജ് , ഇവി ഗീത , സ്കൂൾ ലീഡർ ഹരിഗോവിന്ദ്  എന്നിവർ സംസാരിച്ചു. മികച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം കണ്ണൻ സൗപർണ്ണിക നിർവഹിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകൻ ബിജു കെ മാണിക്ക്  ചടങ്ങിൽ വെച്ച് ഉപഹാരം  നൽകി. സിഡബ്ല്യുസി അംഗങ്ങളായ വി.വി രമേശൻ . സി. പുഷ്പലത എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

ബിജു കെ മാണി മറുപടി പ്രസംഗം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ കോളിൻ ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി സരിത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

No comments