അപൂർവ്വ രോഗം:ഒരു വയസ്സുകാരൻ ഇവാനു വേണ്ടി നാടൊരുമിക്കുന്നു
കരിന്തളം:അപൂർവ്വ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന ഒരു വയസ്സുകാരൻ ഇവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി നാടൊരുമിക്കുന്നു. കരിന്തളം കയനിയിലെ ഭവിത്ത്-സജിനി ദമ്പതികളുടെ ഒരു വയസ് മാത്രം പ്രായമുള്ള മകൻ ഇവാൻ ഗുരുതരമായ ബാരേ ലിംഫോസൈറ് സിൻഡ്രോം എന്ന മാരക രോഗം ബാധിച്ചു ചികി ത്സയിലാണ്. ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്ന ഈ അപൂർവ്വ രോഗത്തെ പ്രതിരോധിക്കാൻ അടിയന്തിരമായി മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്താൻ ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.ലക്ഷക്കണക്കിന് രൂപ ഇതിനകം തന്നെ കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ ചെലവാക്കേണ്ടി വന്ന കുട്ടിയുടെ രക്ഷിതാക്കൾക്ക് ശസ്ത്രക്രിയയ്ക്കു ആവശ്യമായ വൻ തുക താങ്ങാൻ നിർധനരായ ഈ കുടുംബത്തിന് കഴി യുന്നതല്ല. അതിനാൽ ഇവാൻ്റെ ചികിത്സയ്ക്കു തുക കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ മുഖ്യ രക്ഷാധികാരിയായി കയനി മോഹനൻ ചെയർമാനും,ലെനിൻ പ്രസാദ് കൺവീനറും പി.പി.രാജേഷ് ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു. ഫോൺ:9446252640,7909186051.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഗ്രാമീൺ ബാങ്ക് നീലേശ്വരം ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ :40518101074464
IFSC: KLGB0040518
Gpay :9526880158
എന്ന നമ്പറിൽ അയക്കുക
No comments