Breaking News

പാചക വാതക ഗ്യാസ് സിലിണ്ടർ നിയന്ത്രണം ; മഹിളാ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സഘടിപ്പിച്ചു


കരിന്തളം : കോയിത്തട്ടയിൽ  'മഹിളാ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധം സഘടിപ്പിച്ചു. പാചക വാതകത്തിന് കുത്തനെ വില വർദ്ധിപ്പിച്ച് ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാറിനെ നടത്തിയ സമരം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗീതാ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗൾഫ് മേഖല വലിയ യുദ്ധ സഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ധനക്ഷാമമോ , പാചക വാതക ക്ഷാമമോ അറിഞ്ഞിട്ടില്ലായെന്നും അതിന് കാരണം അന്ന് രാജ്യം ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രധാനമന്ത്രിമാരും നേതാക്കളും രാജ്യത്തെ ജനങ്ങളുടെ പ്രയാസങ്ങൾ അറിയുന്നവരുമായിരുന്നത് കൊണ്ടാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ പി ചിത്രലേഖ പറഞ്ഞു. വിലവർദ്ധനവിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാറായ് കേന്ദ്ര സർക്കാർ മാറിയെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് കോൺഗ്രസ് ' നേതൃത്വം നല്കുമെന്നും UDF കൺവീനർ സി വി ഭാവനൻ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് ,സി വി ബാലകൃഷ്ണൻ, നൗഷാദ് കാളിയാനം,ലക്ഷ്മി ടീച്ചർ, മേരികുട്ടി മാത്യ , പ്രീതഭാവനൻ, ഓമന എം എന്നിവർ സംസാരിച്ചു.


No comments