Breaking News

കുലകൊത്തൽ കഴിഞ്ഞു; പാലക്കുന്ന് ഭരണി കൊടിയേറ്റം 15-ന്


പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മുന്നോടിയായ കുലകൊത്തൽ ചടങ്ങ് ചൊവ്വാഴ്ച ക്ഷേത്ര ഭണ്ഡാരവീട്ടിൽ നടന്നു. വെള്ളിയാഴ്ച രാവിലെ 11-ന് ഭരണി കുറിക്കലും ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിക്കൽ ചടങ്ങും നടത്തും. ഞായറാഴ്ച ഉത്സവം കൊടിയേറും. അന്ന് രാത്രി ഒൻപതിന് ഭണ്ഡാരവീട്ടിൽനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. രാത്രി 12.30-നാണ് കൊടിയേറ്റം. തിങ്കളാഴ്ച ഭൂതബലി നാളിൽ രാവിലെ 11-ന് 1008 പേർ പങ്കെടുക്കുന്ന ലളിതാ സഹസ്രനാമ പാരായണം. പാലക്കുന്ന് ജഗദംബ ട്രസ്റ്റ് ആണ് സംഘാടകർ. എട്ട് മണിക്ക് ഭൂതബലിപ്പാട്ട്, പൂരക്കളി. പുലർച്ചെ 4.30-ന് ഭൂതബലി ഉത്സവവും തുടർന്ന് ഉത്സവബലിയും. ചൊവ്വാഴ്ച താലപ്പൊലി ഉത്സവം. വൈകീട്ട് ഭജന, രാത്രി പൂരക്കളി, പുലർച്ചെ 4.30-ന് താലപ്പൊലി ഉത്സവവും തുടർന്ന് ഉത്സവബലിയും. ആയിരത്തിരി ഉത്സവ നാളായ ബുധനാഴ്ച നാല് മണിക്ക് ലളിതാ സഹസ്രനാമ പാരായണം, രാത്രി പൂരക്കളി, രാത്രി 10.15-ന് ഉദുമ പ്രദേശ്, 11.15-ന് ഉദുമ പടിഞ്ഞാർക്കര, 12.15-ന് പള്ളിക്കര തണ്ണീർപുഴ പ്രദേശ്, 1.15-ന് കളനാട്-വാഴവളപ്പ് പ്രദേശ് എന്നീ തിരുമുൽകാഴ്ച ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. പുലർച്ചെ 2.30-ന് ഉത്സവബലിയ്ക്ക് ശേഷം നാല് മണി മുതൽ ആയിരത്തിരി ഉത്സവം. 19-ന് രാവിലെ 6.30-ന് കൊടിയിറങ്ങും. ഉച്ചയോടെ ഭണ്ഡാരവീട്ടിലെക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

No comments