Breaking News

പനത്തടി പുളിംകൊച്ചിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു


രാജപുരം  : പനത്തടി ഗ്രാമപ്പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പുളിംകൊച്ചിയിലെ നവീൻ ജി. നായ്ക്കിന്റെ കവുങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്.

വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കൃഷിയിടത്തിലെ 190-ഓളം കവുങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചതായി കൃഷിയിടത്തിന്റെ ഉടമ പറയുന്നു.

കൃഷിയിടത്തിലേക്ക് കാട്ടാനയിറങ്ങാതിരിക്കാൻ ഈ ഭാഗത്ത് വനംവകുപ്പ് സൗരോർജവേലി തീർത്തിട്ടുണ്ട്. എന്നാൽ ഇനിയും വേലി ഒരുക്കാൻ ബാക്കിയുള്ള ഭാഗത്ത് കൂടിയിറങ്ങിയാണ് ആനക്കൂട്ടം വലിയ തോതിൽ കൃഷി നശിപ്പിച്ചത്.

No comments