Breaking News

പരപ്പയിൽ സിപിഐഎം പ്രവർത്തകർ സ്ഥാപിച്ച ബാനർ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചതായി പരാതി


പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പരപ്പ അമ്പലം-മോലോത്തുംകുന്ന്-കനകപ്പള്ളി റോഡിന് കഴിഞ്ഞ 2 ഭരണസമിതി കാലയളവിലായി 25 ലക്ഷം രൂപ ഉപയോഗിച്ച് 5 റീച്ച് കോൺക്രീറ്റ് വർക്ക്‌ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തിരുന്നു. അവസാന 2 റീച്ച് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം വന്നതിനാൽ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിന് ശേഷമാണ് പ്രവൃത്തി നടത്തിയത്.

        ഇതിന്റെ ഉദ്ഘാടനം നടക്കാനിരിക്കെ സിപിഐ എം തുമ്പ ബ്രാഞ്ച് പഞ്ചായത്ത്‌ ഭരണസമിതിക്കും പ്രസ്തുതകാലയളവിലെ വാർഡ് മെമ്പർമാർക്കും അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ബാനറാണ് ഇന്ന് പുലർച്ചയോടെ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്. ബാനർ നശിപ്പിച്ചതിൽ സിപിഐ എം തുമ്പ ബ്രാഞ്ച് ശക്തമായി പ്രതിഷേധിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.രതീഷ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് വി.ബാലകൃഷ്ണൻ ,  വി.തമ്പാൻ, കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഇത് സംബന്ധിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

No comments