Breaking News

നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന ജില്ലയിലെത്തി


കാഞ്ഞങ്ങാട് നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന ജില്ലയിലെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് 200 പേർ അടങ്ങുന്ന രണ്ട് ബറ്റാലിയനുകൾ കാഞ്ഞങ്ങാട്ടെത്തിയത്. കമാൻഡർ എ എച്ച് മോഹൻസിംഗ് മീണയുടെ നേതൃത്വത്തിലാണ് കേന്ദ്രസേനാംഗങ്ങളെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിൽനിന്നാണ് ഇവരെ നിയോഗിച്ചത്. ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ സേനയെ വിന്യസിക്കും. പുല്ലൂരിലും ഉളിയത്തടുക്കയിലുമാണ് ഇവർ തങ്ങുന്നത്. പ്രധാന നഗരങ്ങളിലും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രസേന റൂട്ട് മാർച്ച് നടത്തും.

No comments