Breaking News

സൗത്ത് ചിത്താരിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം ഒഴുക്കൂർ പല്ലിത്താ ലത്തിൽ പി. ശങ്കരന്റെ മകൻ പി. അഖിലേഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം . ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് താമസിച്ച് ജോലി ചെയ്യുന്നയാളാണ് മരിച്ച യുവാവ്. സംഭവത്തിൽ കാർ ഡ്രൈവർ ആലാമിപ്പള്ളി എൽ വി ടെമ്പിളിന് സമീപത്തെ എച്ച്. ജെ.. ഉല്ലാസിനെതിരെ ഹോസ്ദുർഗ് പോലീസ് നരഹത്യക്ക് കേസെടുത്തു

No comments