Breaking News

മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കര്‍ഷകന്‍ മരിച്ചു


സുല്‍ത്താന്‍ബത്തേരി: മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കര്‍ഷകന്‍ മരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല്‍ സജി (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പറമ്പില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ അബദ്ധത്തില്‍ മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് മരിച്ചത്. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് അമ്പലവയല്‍സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

No comments