വനിതാ ദിനാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി
വെള്ളരിക്കുണ്ട് : വനിതാ ദിനാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ, ആദരിക്കൽ, ബേബി ഷോ, ക്വിസ് പ്രോഗ്രാം ഇവ നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഫൈസൽ ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, PHN ഷൈനി എം എ എന്നിവർ ക്ലാസ്സെടുത്തു. അനു തോമസ്,മേരി ലൂക്കാച്ചൻ, ഷൈനി തോമസ്, റസീന ടി എം എന്നിവർ സംസാരിച്ചു.
No comments