വെള്ളരിക്കുണ്ട് വടക്കാകുന്നിലെ ഖനനാനുമതികളും ക്രഷർ അനുമതിയും ഹൈക്കോടതി സ്റ്റേ ചെയ്തു സത്യാഗ്രഹ സമരം സായാഹ്ന സമരമായി തുടരും
വെള്ളരിക്കുണ്ട് : വടക്കാകുന്നിലെ വൻകിട ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന വിവിധ സമര പോരാട്ടങ്ങളുടെയും ബഹു:ഹൈക്കോടതിയിൽ അഡ്വ: ഹരീഷ് വാസുദേവന്റെ നിയമ പോരാട്ടങ്ങളുടെയും ഭാഗമായി നിയമ വിരുദ്ധമായി നേടിയ ഖനാനുമതികളും പാരിസ്ഥിതികാനുമതിയും ബഹു:ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ, വി. മേനോൻ സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ നിലവിൽ 1186 ദിവസങ്ങൾ പിന്നിടുന്ന സത്യാഗ്രഹ സമരം സായ്ഹാന സമരമാക്കി മാറ്റുന്നതിന് സംരക്ഷണ സമിതി തീരുമാനിച്ചു. സമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.അഡ്വ: കെ.രാജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു. 9ാം വാർഡ് മെമ്പർ ടി.എൻ. ബാബു, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.രാജൻ, സി.പി.ഐ.എം. പരപ്പ ലോക്കൽ സെക്രട്ടറി . ഏ ആർ.രാജു,ധനേഷ് ബിരിക്കുളം സിപിഐ, സുകുമാരൻ കാരാട്ട്, സോപാനം ബാബു, സുരേഷ് മാലോം തുടങ്ങിയവർ സംസാരിച്ചു. സംരക്ഷണ സമിതി ചെയർമാൻ അബ്രഹാം. പി.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് അജയൻ കാരാട്ട് സ്വാഗതവും ഗിരീഷ് കാരാട്ട് നന്ദിയും രേഖപ്പെടുത്തി.
No comments