Breaking News

വെസ്റ്റ് എളേരി വനിത ഐ ടി ഐ യിൽ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു


ഭീമനടി :വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഗവ. ഐടിഐ (വനിത)ട്രെയിനീസ് കൗൺസിൽ ആർട്‌സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചെയർപേഴ്സൺ ട്രെയിനീസ് കൗൺസിൽ കുമാരി കെ ദീപിക അധ്യക്ഷയായി . ജില്ലാ പഞ്ചായത്ത് അംഗം സെറീന സലാം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രജനി രാജീവൻ, പ്രിൻസിപ്പാൾ പി എസ് ബിജു , സ്റ്റാഫ് സെക്രട്ടറി പി ബാലചന്ദ്രൻ,ട്രെയിനീസ് കൗൺസിൽ അഡ്വൈസർ കെ നിഖില എന്നിവർ സംസാരിച്ചു. ട്രെയിനീസ് കൗൺസിൽ ജന:സെക്രട്ടറി കുമാരി നിവ്യ രാജു സ്വാഗതവും ട്രെയിനി ടി മഞ്ജുഷ നന്ദിയും പറഞ്ഞു. തുടർന്ന് ട്രെയിനികളുടെ കലാപരിപാടികൾ അരങ്ങേറി.

No comments