ഡോ. പത്മനാഭന് അമ്പലത്തറ സ്നേഹവീടിന്റെ ആദരവ്
അമ്പലത്തറ: തന്റെ മുന്നിലെത്തുന്ന കുട്ടികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വൈദ്യശാസ്ത്ര രംഗത്തെ ഉന്നത വ്യക്തിത്വതിന്നുടമ ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നൽകി. പത്മനാഭൻ ഡോക്ടറുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സ്നേഹവീട്ടിലെ കുട്ടികൾക്ക് ഡോ. സച്ചിന്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. മെഡിക്കൽ ക്യാമ്പ് ഡോ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി വി. മാധവൻ നായർ, ഡോ. പ്രവീൺ കെ അറോറ, ഡോ. ടി.വി. പത്മനാഭൻ, ഡോ. സച്ചിൻ പത്മനാഭൻ, സി കൃഷ്ണകുമാർ പി അപ്പുകുഞ്ഞി, മാധവികാനം, കെപി കൃഷ്ണൻ, പുരുഷോത്തമൻ ഗുരുപുരം എന്നിവർ സംസാരിച്ചു. അഡ്വ: കെ പീതാംബരൻ സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments