റോഡരുകിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ശാരീരികമായി സ്പർശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു
ബേക്കൽ : റോഡരുകിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ശാരീരികമായി സ്പർശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുൽ ഖാദറി (58)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അബ്ദുൽ ഖാദർ. ഇതിനിടയിൽ റോഡരുകിലെ മരത്തിനു അടിയിൽ ഏതാനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കളിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് സ്കൂട്ടർ നിർത്തിയ അബ്ദുൽ ഖാദർ കുട്ടികളുടെ അരികിലെത്തി ഊഞ്ഞാലാട്ടാമെന്ന് പറഞ്ഞ് ശാരീരികമായി സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടികൾ വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അതിക്രമം കാണിച്ചത് അബ്ദുൽ ഖാദർ ആണെന്നു തിരിച്ചറിഞ്ഞതെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
No comments