ബേഡകത്ത് പീഡനത്തിനു ഇരയായ പത്താം ക്ലാസുകാരി ഗർഭിണി; മേൽപ്പറമ്പിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
കാസർകോട്: വ്യത്യസ്ത സംഭവങ്ങളിൽ കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച പൊലീസ് മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി ആയ സംഭവത്തിലാണ് ബേഡകം പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. 15 കാരിയുടെ പരാതി പ്രകാരം കുറ്റിക്കോൽ പഞ്ചായത്തിൽ താമസക്കാരനും ബന്ധുവുമായ യുവാവിനെതിരെയാണ് കേസെടുത്തത്. പെൺകുട്ടി ഗർഭിണിയാണെന്നു വ്യക്തമായതോടെയാണ് പീഡന സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്താൻ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.
എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ കേസെടുത്തത്. മാസങ്ങളായി നടന്ന പീഡനം സംബന്ധിച്ച് മാതാവിനു അറിവുണ്ടായിരുന്നതായി പറയുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ചതിനു മാതാവിന്റെ പേരിലും കേസെടുത്തു. പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചന്തേരയിൽ ആറുവയസ്സുകാരിയെ പീഡനത്തിനു ഇരയാക്കിയതിന് 82 കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് കേസിലെ പ്രതി.
No comments