സംസ്ഥാന വനിതാ കമ്മീഷൻ അടക്കം നിരവധി സ്ത്രീകൾക്ക് അശ്ലീല സന്ദേശം അയച്ച വിരുതൻ അറസ്റ്റിൽ
പയ്യന്നൂർ : സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ. മുയ്യം സ്വദേശി പുത്തൻവീട്ടിൽ ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജഗദീഷിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകൾക്ക് സമാനമായി അശ്ലീലസന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
No comments