മാതൃകയായി കുറ്റിക്കോലിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ ഓർമ്മക്കായി സ്കൂളിന് ആവശ്യമായ പ്രൊജക്ടർ സ്ക്രീനുകൾ സമ്മാനമായി നൽകിയാണ് മാതൃകയായത്
കുറ്റിക്കോൽ : കുറ്റിക്കോൽ ഗവ ഹൈസ്‌കൂളിൽ നിന്നും ഈ വർഷം പത്താംതരം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ ഓർമ്മക്കായി സ്കൂളിന് ആവശ്യമായ പ്രൊജക്ടർ സ്ക്രീനുകൾ സമ്മാനമായി നൽകി മാതൃകയായി. യാത്രയയപ്പ് വേളയിൽ കുട്ടികൾ പ്രോജക്ടർ സ്ക്രീനുകൾ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ജി. രാജേഷ് ബാബു, ഹെഡ്മാസ്റ്റർ എ.എം. കൃഷ്ണൻ എന്നിവർക്ക് കൈമാറി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. രാഗിണി.വി, പി.ടി.എ എക്സി ക്യൂട്ടീവ് അംഗം ശ്രീമതി. ശ്രീജ, പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ. അജിത്ത് കുമാർ, എസ്.എം.സി,ജാഗ്രതാ സമിതി അംഗം ശ്രീ.വേണുഗോപാൽ, അധ്യാപകർ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. യാത്രയയപ്പ് സമ്മേളനം വളരെ മാതൃകാപരമായി നടത്തി പഠിച്ച സ്കൂളിന് പ്രൊജക്ടർ സ്ക്രീനുകൾ സമ്മാനമായി നൽകി മാതൃകയായ പത്താംതരം വിദ്യാർഥികളെ പി.ടി.എ, എസ്. എം.സി, എം.പി.ടി. എ,സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.
No comments