Breaking News

ലഹരിക്കടത്ത് കേസുകളിൽ സ്ഥിരം പ്രതി PIT NDPS പ്രകാരം കരുതൽ തടങ്കലിൽ


കാസറഗോഡ്: വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചു. കോയിപ്പാടി കടപ്പുറം സ്വദേശി *സാദിഖ് കെ (35)*നെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളുടെ ഭാഗമായി, സ്ഥിരം കുറ്റവാളികളിൽ ഒരാളായി പരിഗണിക്കുന്ന പ്രതിക്കെതിരെ മുൻകരുതൽ തടങ്കൽ നടപടി സ്വീകരിക്കുകയായിരുന്നു. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ ബൈജു, എസ്.ഐ ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒ ഇസ്മായിൽ, കലേഷ്, സി.പി.ഒ സജീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

കുമ്പള, ചോമ്പാല, വനിതാ പോലീസ് സ്റ്റേഷനുകളിലായി നിരവധി NDPS കേസുകളിലെ പ്രതിയാണ് . 

കുമ്പള പോലീസ് സ്റ്റേഷൻ

ക്രൈം നമ്പർ 966/2025 – NDPS ആക്ട് 22(c), 8(c), 29 വകുപ്പുകൾ

ക്രൈം നമ്പർ 603/2024 – NDPS ആക്ട് 22(b), 29 വകുപ്പുകൾ

ക്രൈം നമ്പർ 476/2023 – NDPS ആക്ട് 22(b) വകുപ്പ്

ചോമ്പാല പോലീസ് സ്റ്റേഷൻ

ക്രൈം നമ്പർ 176/2022 – NDPS ആക്ട് 20(b), II(b) വകുപ്പ്

വനിതാ പോലീസ് സ്റ്റേഷൻ

ക്രൈം നമ്പർ 59/2022 – NDPS ആക്ട് 27(b) വകുപ്പ്.


No comments