Breaking News

ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി


കൊച്ചി: ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ബെംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു.

No comments