Breaking News

കാഞ്ഞങ്ങാട് സ്വദേശിനി യുകെയില്‍ പുഴയില്‍ വീണ് മരിച്ചു കാരക്കുഴിയിലെ റിട്ട: സൈനികന്‍ രാജഗോപാലിന്റെ മകള്‍ കീര്‍ത്തി രാജഗോപാ(25)ലാണ് മരിച്ചത്


കാഞ്ഞങ്ങാട് : മലയാളി യുവതി യുകെയില്‍ പുഴയില്‍ വീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി കീര്‍ത്തി രാജഗോപാ(25)ലാണ് മരിച്ചത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ട: സൈനികന്‍ രാജഗോപാലിന്റെ മകളാണ്. കയാക്കിങ്ങിനിടെ പുഴയില്‍ വീണാണ് മരണമെന്നാണ് പ്രാഥമിക വിവരം. യുകെയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥ റീനയാണ് മാതാവ്. സഹോദരന്‍ വിനായക്.

No comments