Breaking News

വിരമിക്കുന്ന അധ്യാപികയ്ക്ക് എസ്പിസി യാത്രയയപ്പും ഉപഹാരവും നൽകി


മടിക്കൈ :വിരമിക്കുന്ന അധ്യാപികയ്ക്ക് സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്‌ മടിക്കൈ സെക്കന്റ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേക്കാട്ട്  സ്കൂളിൽ നിന്നും 34 വർഷത്തെ  സ്തുത്യർഹമായ  സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി വി ഗീത  ടീച്ചർക്ക് യാത്രയയപ്പും സ്നേഹോപഹാരവും നൽകി.തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയും അതുപോലെ സഹപ്രവർത്തകയും വേർപിരിയുന്നതിന്റെ നൊമ്പരമായി മാറി വിദ്യാർത്ഥികൾക്കും സഹ അധ്യാപകർക്കും  സി വി ഗീത ടീച്ചറുടെ യാത്രയയപ്പ് യോഗം. മദർ പി ടി എ പ്രസിഡണ്ട്‌  നിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ പദ്മനാഭൻ, ടി വി ബിന്ദു , എം സുഷമ , സ്മിത എന്നിവർ  സംസാരിച്ചു. സി പി ഒ അജയൻ എ കെ സ്വാഗതവും സീനിയർ കേഡറ്റ് ശ്രീദേവി നന്ദിയും പറഞ്ഞു. സ്കൂളിലെ സീനിയർ ജൂനിയർ കേഡറ്റുകൾ യോഗത്തിൽ പങ്കെടുത്തു.

No comments