കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വിദ്യാർത്ഥിക്ക് ശ്രവണ സഹായ പെകരണം നൽകി
ഒടയംചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ലൈഫ് ഭൂരഹിത ഭവന പദ്ധതി ഗുണഭോക്താവായ ശ്രീ രാഹുൽ വിനീത എന്നിവരുടെ മകൻ രോഹിത്ത് രാഹുലിന് കോടോം ബേളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലും കോടോത്ത് സ്കൂളിന്റെ നേതൃത്വത്തിൽ ശ്രവണ സഹായ ഉപകരണം നൽകി. വീട്ടിൽ വെച്ച് നടന്ന പരിപാടി കോടോം ബേളൂർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് വയമ്പ് ഉദ്ഘാടനം ചെയ്തു. മുൻപ് മേൽ കുടുംബത്തിനു ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് 6 സെന്റ് സ്ഥലവും വീടും നൽകിയിട്ടുണ്ട്. പ്രസ്തുത ശ്രവണ സഹായി വിതരണത്തിന്റെ ആകെ തുകയുടെ പകുതി പഞ്ചായത്ത്ന്റെ നേതൃത്വത്തിലും സ്കൂളിന്റെ നേതൃത്വത്തിലും കണ്ടെത്തുകയും ബാക്കി തുക കമ്പിനി സ്പോൺസർ ചെയ്യുകയും ആണ് ഉണ്ടായിട്ടുള്ളത്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അജീഷ് പി എൻ സ്വാഗതവും കോടോത്ത് അംബേദ്ക്കർ ഗവ.ഹയർ സെക്കൻ്ററി സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തകുമാരി അധ്യക്ഷതയും വഹിച്ചു.മുൻ വാർഡ് മെമ്പർ ശ്രീ കുഞ്ഞികൃഷ്ണൻ, CDS ചെയർപേർസണൺ ശ്രീമതി ശ്രീലത, അധ്യാപിക ശ്രീമതി അഞ്ജു, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ സജിൻ, കാഞ്ഞങ്ങാട് ലൈഫ് ശ്രവണ സഹായ സ്ഥാപനം ആയ ലൈഫ് ഇയർ ഐഡ് സ്ഥാപന മാനേജർ ശ്രീ ഗലീഷ് എന്നിവർ സംസാരിച്ചു. SMC ചെയർമാൻ ശ്രീ ബിജു നന്ദിയും പറഞ്ഞു
No comments