കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ വനിതാ സെയിൽസ് പ്രൊമോട്ടർമാർക്ക് അവസരം; അഭിമുഖം മെയ് രണ്ടിന്
കള്ളാർ: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ സെയിൽസ് പ്രൊമോട്ടർമാരെ തിരഞ്ഞെടുക്കുന്നു. വിജ്ഞാനകേരളം, സി.ഡി.എസ്. (CDS), കെയർ ആൻഡ് സേഫ് (CARE AND SAFE) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലേക്കുമാണ് നിയമനം നടക്കുന്നത്.
മെയ് 2-ന് രാവിലെ 10 മണിക്ക് കള്ളാർ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്ന അഭിമുഖം പഞ്ചായത്ത് പ്രസിഡന്റ് രജിത കെ. ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി.യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 20-നും 50-നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 2-ന് നിശ്ചിത സമയത്ത് കള്ളാർ പഞ്ചായത്ത് ഹാളിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048137168, 9544091917.
No comments