പനത്തടിയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
പനത്തടി: പനത്തടി പഞ്ചായത്തിലെ പത്താം വാർഡിൽ കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം വെടിവെച്ചുകൊന്നു. പകൽസമയത്ത് ജനവാസ മേഖലയിൽ പന്നിയെ കണ്ടതിനെത്തുടർന്ന് ഷൂട്ടർമാരെ വിളിച്ചുവരുത്തി അടിയന്തരമായി വെടിവെക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
പഞ്ചായത്തിലെ ഷൂട്ടർമാരുടെ കുറവും, രാജപുരം പോലീസ് സ്റ്റേഷനിൽ നിന്ന് ഷൂട്ടർമാർക്ക് തോക്കുകൾ തിരികെ ലഭിക്കാത്തതിനാലും മറ്റ് മേഖലകളിൽ നിന്നുള്ള ഷൂട്ടർമാരെ എത്തിച്ചാണ് നടപടി സ്വീകരിച്ചത്. വെടിവെച്ചു കൊന്ന പന്നിയുടെ വിവരങ്ങൾ ഫോട്ടോ സഹിതം വനം വകുപ്പിന് കൈമാറുമെന്ന് പ്രസിഡന്റ് പി രഘുനാഥ് വ്യക്തമാക്കി.
No comments