പെരിയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും നടന്നു
പെരിയ: വേനൽ കനത്തതോടെ പാമ്പ് സാന്നിധ്യം പതിവായ പെരിയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്.
ക്യാമ്പസ് നിവാസികൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ പാമ്പുകളെ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് വിശദീകരിച്ചു. വനംവകുപ്പിന്റെ 'സർപ്പ' (SARPPA) ആപ്പിന്റെ ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സിൽ വിശദീകരണം നൽകി.
പരിപാടിയിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എം.പി., ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രകാശൻ വി.വി., സർപ്പ വളണ്ടിയർമാരായ സുനിൽ സുരേന്ദ്രൻ, റെജിമോൻ പി.സി., ആർ.ആർ.ടി. (RRT) അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
No comments