Breaking News

കാലിച്ചാനടുക്കത്ത് ആശ്രയ പോളി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ സുധീഷ് കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു


അടുക്കം : അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാലിച്ചാനടുക്കം നഗരത്തിൻ്റെ ഹൃദയഭാഗത്ത് ആതുര ശുശ്രൂഷാ മേഖലയുടെ വരദാനമെന്നോണം ആശ്രയ പോളി ക്ലിനിക്ക് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സുരഭി പ്രാർത്ഥനാഗീതം ആലപിച്ചു. എം.സി സിദ്ധിക്കലി സ്വാഗതം പറഞ്ഞു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ  ഫാറൂഖ്‌. ടി പി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ സുധീഷ് കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

 ഭൂപേഷ് .കെ. (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്) ലത (വാർഡ് മെംബർ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്) ബ്രഹ്മശ്രീ പെരികമന ഇല്ലത്ത് ശങ്കരൻ നമ്പൂതിരി എരളാൽ , മുഹമ്മദ് നൗഫൽ ഹുദവി, ഫാദർ ആൻ്റോ ഇടശ്ശേരി,

അനീഷ് കുമാർ , എം.ജെ.ബേബി , മുസ്തഫ തായന്നൂർ,ശശിധരൻ കരിച്ചേരി ,ടി. ടി. മോഹനൻ, ബേബി പുതുപ്പറമ്പിൽ ,ലത്തീഫ് അടുക്കം, എന്നിവർ ആശംസാ പ്രസംഗം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ അവർകൾക്കുള്ള ഉപഹാര സമർപ്പണം ഡോക്ടർ അമൃതാ അലൻ നിർവ്വഹിച്ചു. കാലിച്ചാനടുക്കം പട്ടണത്തിന് ഉൽസവാന്തരീക്ഷം പകർന്ന ചടങ്ങ് ആരോഗ്യ മേഖലയിൽ സ്ഥാപനത്തിൻ്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു.ക്ലിനിക്ക് മാനേജർ ശ്രീമതി ട്രീസ നന്ദി പ്രകാശനം നിർവഹിച്ചു

No comments