ലോൺആപ്പ്- ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടർന്ന് നാടുവിട്ട യുവാവിനെ പയ്യന്നൂരിൽ കണ്ടെത്തി
കാസർകോട്: ലോൺആപ്പ്- ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടർന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി. വടകരയിലെ വിഷ്ണു (25)വിനെയാണ് തിങ്കളാഴ്ച രാവിലെ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയത്. കാണാതായതിന് ശേഷം എട്ടാം നാളാണ് വിഷ്ണുവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും വടകര പൊലീസും പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. നേതാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിൽ സഹയാത്രികന്റെ ഫോൺ വാങ്ങി സഹോദരൻ അർജ്ജുനെ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താൻ നിർണ്ണായകമായത്. വടകര, തറോപ്പൊയിലിലെ വാളാഞ്ഞിയിൽ വിഷ്ണു പ്രകാശി (25)നെ ഏപ്രിൽ 13ന് ആണ് കാണാതായത്. നാട് വിഷു ആഘോഷത്തിനു ഒരുങ്ങുന്നതിനിടയിലായിരുന്നു തിരോധാനം. ലോൺ ആപ്പിൽ നിന്നു വിഷ്ണു വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായി പറയുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. അടുത്ത ചില ബന്ധുക്കളോട് വിഷ്ണു ഇക്കാര്യം പറഞ്ഞിരുന്നുവത്രെ. ഇതിനിടയിൽ നാട്ടിലെ ചില ബ്ലേഡ് ഇടപാടുകാരിൽ നിന്നു കടം വാങ്ങി. ഈ പണം തിരികെ ലഭിക്കുന്നതിനായി ബ്ലേഡുകാർ ഫോൺ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് വിഷ്ണു നാടുവിട്ടതെന്നാണ് വീട്ടുകാരുടെ ആരോപണം.
No comments