Breaking News

തടസ്സമല്ല കാലിന്റെ സ്വാധീനക്കുറവ് കൃഷിയിൽ ആനന്ദം കണ്ടെത്തി മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ


കാഞ്ഞങ്ങാട്: 'ഒരു കാലിന്റെ മാത്രം ബലത്തിൽ ജില്ലയാകെ ഓടിനടന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്. പിന്നല്ലേ, വീട്ടുവളപ്പിൽ അങ്ങിങ്ങോളമുള്ള ഈ പച്ചക്കറിത്തോട്ടത്തിലെ പരിപാലനം' -ഉദുമ കൊക്കാലിലെ വീട്ടുപറമ്പിലെ ചീരയും നരമ്പനും തക്കാളിയുമൊക്കെ വിളഞ്ഞ് നിൽക്കുന്ന തോട്ടത്തിലേക്ക് ചൂണ്ടി മധുമാഷ് പറയുമ്പോൾ അതിലുണ്ട് ഉൾക്കരുത്തിന്റെ തെളിച്ചം.

പുലർച്ചെയെഴുന്നേറ്റ് വെള്ളം തളിച്ചും പരിപാലിച്ചും പച്ചക്കറിത്തോട്ടത്തെ പരിപോഷിപ്പിക്കുന്നു. പോളിയോ ബാധിച്ചതിനാൽ ജന്മനാ ശേഷിയില്ലാത്ത വലതുകാൽ. ശാരീരിക പ്രശ്നങ്ങൾ വേറെയും. പക്ഷേ, അതൊന്നും മനസ്സിനെ തളർത്തുന്നില്ല. കൃഷിയിടത്തിലിറങ്ങിയാൽ എല്ലാ സങ്കടങ്ങളും മറക്കും. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ടി.വി. മധുസൂദനൻ ഡിസംബറിലാണ് വിരമിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തിനിടെ മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലാആസ്വാദകവൃന്ദം കൈവീശി യാത്രയാക്കുകയായിരുന്നു ജില്ലയുടെ പ്രിയപ്പെട്ട ഉപഡയറക്ടറെ. ഇനിയെന്ത് എന്ന ചോദ്യം

മുന്നിലെത്തിയപ്പോഴെല്ലാം മാഷ് നൽകിയ മറുപടി, 'കൃഷി' എന്നായിരുന്നു. സ്കൂളിൽ അധ്യാപകനായിരിക്കുമ്പോഴും വിദ്യാഭ്യാസ ഓഫീസർ കസേരയിലെത്തിയപ്പോഴും കൃഷി വിട്ടുള്ള കാര്യമുണ്ടായിട്ടില്ല. 'മാതൃഭൂമി സീഡി'ന്റെ പ്രവർത്തനത്തിന് അങ്ങേയറ്റം പ്രോത്സാഹനം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.

No comments