കാസർഗോഡ് ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിച്ച മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇ. കെ. നായനാർ വോളി അക്കാദമി പള്ളിപ്പാറ ചാമ്പ്യൻമാരായി.ചന്തു ഓഫീസർ വോളി അക്കാദമി കിനാനൂർ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സി. ഐ. ശ്രീഹരി ട്രോഫികൾ വിതരണം ചെയ്തു. സെബാസ്റ്റ്യൻ പറടിയിൽ സ്വാഗതം പറഞ്ഞു. ലാലിച്ചൻ അധ്യക്ഷത വഹിച്ചു. വി. വി. വിജയമോഹനൻ, സി. വി. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. കനക രാജ് . കെ. പി. എ. സി. നന്ദി പറഞ്ഞു.
No comments