തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫക്ക് മലയോരത്തിന്റെ മണ്ണിൽ സ്വീകരണം
ഭീമനടി : എൽഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥി ഡോ. വി പി പി മുസ്തഫ രണ്ടാംഘട്ട പൊതുപര്യടനത്തിന് ബുധനാഴ്ച തുടക്കം കുറിച്ചത് മലയോര മണ്ണിൽ നിന്നാണ്. മലയോരത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന തേജസ്വനിയിലെ പെരുമ്പട്ട കടവിൽ നിന്നാണ് തുടക്കം. മാനവസാഹോദര്യത്തിന് പേരുകേട്ട പെരുമ്പട്ടയുടെ ഹൃദയ ഭൂമിയിൽ നിന്ന് തന്നെയാണ് തുടങ്ങിയത്. ഓരോ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയ സഖാവിനെ സുഹൃത്തിനെ മനുഷ്യസ്നേഹിയായ സ്ഥാനാർഥി ഡോ.വി പി പി മുസ്തഫയെ കാണാനും തങ്ങളുടെ സ്നേഹം പങ്കുവെക്കാനും പരിചയം പുതുക്കാനും പിന്തുണ അറിയിക്കാനുമുള്ള തിരക്ക് തന്നെ. എല്ലാവരോടും തന്റെ സ്വതസിദ്ധമായ ചെറുചിരിയോടെ കൈ കൊടുത്തും കൈ വീശിയും ഉള്ള ഐക്യപ്പെടൽ. പ്രചരണത്തിന് വളരെ കുറച്ചു ദിവസമേയുള്ളു എന്നതിനാൽ എല്ലാവരുടെയും അടുത്തേക്ക് എത്താൻ കഴിയുന്നില്ലെങ്കിലും കിട്ടുന്ന സമയം കൊണ്ട് പറ്റാവുന്ന അത്രയും ആളുകളെ കാണാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും നിങ്ങളുടെ സുഖദു:ഖങ്ങളിൽ നിങ്ങളിലൊരാളായി ഞാൻ എപ്പോഴും ഉണ്ടെന്നുള്ള ഉറപ്പ് നൽകി അടുത്ത കേന്ദ്രത്തിലേക്ക്. നാടിന്റെ വികസന തുടർച്ച അനിവാര്യമാണ് എന്നും അതിന് എൽഡിഎഫിന്റെ വിജയം ഉറപ്പിക്കണമെന്നും ഓർമ്മപ്പെടുത്തൽ. ഓരോ കേന്ദ്രത്തിലേക്കും ബാന്റ് സെറ്റിന്റെ അകമ്പടിയോടും പടക്കം പൊട്ടിച്ചും ഉള്ള സ്വീകരണം ആവേശകരമായിരുന്നു. ബുധനാഴ്ച്ച രാവിലെ പെരുമ്പട്ട പാലം സമീപത്ത് നിന്ന് തുടങ്ങി മൗക്കോട്, കപ്പാത്തി, ഭീമനടി, കൂളിപ്പാറ, നർക്കിലക്കാട്, അറക്കത്തട്ട്, കോട്ടമല, മയിലുവള്ളി, നാട്ടക്കല്ല്, കരുവങ്കയം, കുറ്റിത്താന്നി, വായിക്കാനം, പാലാവയൽ, അരിമ്പ, പട്ടേങ്ങാനം, കമ്പല്ലൂർ ഈസ്റ്റ്, ചെറുകുറുപ്പ സ്വീകരണങ്ങൾക്ക് ശേഷം ബെഡൂരിൽ സമാപിച്ചു. കുറ്റിത്താന്നിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എംനോടൊപ്പം വന്ന പാട്ടത്തിൽ രാജനെ രക്തഹാരമണിയിച്ച് വി പി പി മുസ്തഫ സ്വീകരിച്ചു .വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ സാബു അബ്രഹാം, പി ആർ ചാക്കോ, സി ജെ സജിത്ത്, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ,വി വി കൃഷ്ണൻ, കെ പി സഹദേവൻ, സി വി വിജയരാജ്, സി ബാലൻ, കൂലേരി രാഘവൻ,പി വി തമ്പാൻ, ജെയിംസ് മാരൂർ, സി പി സുരേൻ എന്നിവർ സംസാരിച്ചു. പര്യടനം ഇന്ന്..(വ്യാഴം)....രാവിലെ 9ന് പുതിയകണ്ടം, 10.00 പൊന്മാലം, 10.30 മുണ്ടക്കണ്ടം, 11.00 വെങ്ങാട്ട്, 11.30 കണ്ണംകൈ, 12. 00 മീൻകടവ്, 12.30 പള്ളിക്കണ്ടം, 2.00 കൊട്ടാരംവാതുക്കൽ, 2.30 അച്ചാംതുരുത്തി, 3.00 എരിഞ്ഞിക്കീൽ, 3.30 ഓർക്കുളം, 4.00 കാവുംചിറ, 4.30 ഓരി കിഴക്ക് പുറം, 5.00 എ കെ ജി ക്ലബ് പരിസരം,5.30 പടന്ന മൂസ ഹാജി മുക്ക്, 6.00 തെക്കേകാട് തെക്ക്, 6.30 തെക്കേകാട് ബണ്ട് പരിസരം, 7.00 പയ്യളം, 7.30 മുതിരാകൊവ്വൽ, 8.00 ഉദിനൂർ തെക്ക്പുറം, 8.30 പോട്ടച്ചാൽ സമാപനം. (പടം (1) തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫ കോട്ടമലയിൽ വോട്ടർമാരെ കാണുന്നു,
No comments