യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചെന്നാരോപണം: ചെറുവത്തൂരിൽ സന്ദീപ് വാര്യരും ഇടതുമുന്നണി പ്രവർത്തകരും തമ്മിൽ വാക്കേറ്റം
ചെറുവത്തൂർ: യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ ചിത്രമടങ്ങിയ ബോർഡുമായി പ്രചരണം നടത്തുകയായിരുന്ന അന്യസംസ്ഥാന യുവാക്കളെ ഏതാനും ഇടതുമുന്നണി പ്രവർത്തകർ കയ്യേറ്റം ചെയ്തതായി ആരോപണം.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥി സന്ദീപ് വാര്യരും ഇടതുമുന്നണി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും നടന്നു. ഇന്ന് രാവിലെ ചെറുവത്തൂർ ബസ്റ്റാന്റിലാണ് സംഭവം ഉണ്ടായത്. പ്രചാരണം നടത്തിയ പ്രവർത്തകരെ ചിലർ മർദ്ദിച്ചതായി സ്ഥലത്തെത്തിയ സ്ഥാനാർത്തി ആരോപിച്ചു. ജനാധിപത്യരാജ്യത്ത് പ്രചാരണം നടത്താൻ അവകാശമുണ്ടെന്നും അത് തടയാൻ ആരെക്കൊണ്ടും കഴിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇതിനിടയിലാണ് ഇടതുമുന്നണി പ്രവർത്തകരും സന്ദീപ് വാര്യരും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. സ്ഥലത്തെത്തിയ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും മുതിർന്ന നേതാക്കൾ സന്ദീപ് വാര്യരേയും പ്രവർത്തകരേയും ശാന്തരാക്കുകയായിരുന്നു.
No comments