പനത്തടി ഓട്ടമലയിലെ പൂട്ടിക്കിടക്കുന്ന ഏകാധ്യാപക വിദ്യാലയത്തിന്റെ ആസ്ബറ്റോസ് സീറ്റും, കമ്പിയും എടുത്തുകൊണ്ടു പോയതായി പരാതി
പാണത്തൂർ : പനത്തടി പഞ്ചായത്തിലെ ഓട്ടമല കുണ്ടുകയം എന്ന സ്ഥലത്ത് പൂട്ടിക്കിടന്ന ഏകാധ്യാപക വിദ്യാലയത്തിന്റെ ഷീറ്റും, കമ്പിയും എടുത്തുകൊണ്ടു പോയതായി പരാതി. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഓട്ടമല ബൂത്ത് പ്രസിഡണ്ട് ഒ.കെ ബാലകൃഷ്ണൻ പനത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഷീറ്റുകൾ എടുത്തു മാറ്റിയതിനാൽ വിദ്യാലത്തിലെ ബഞ്ച്, ഡസ്ക് ഉൾപ്പെടെയുള്ള ഫർണ്ണിച്ചറുകൾ വെയിലും, മഴയുമേറ്റ് നശിക്കും എന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊതു സ്ഥാപനത്തിൻ്റെ ആസ്തികൾ അനുവാദമില്ലാതെ കടത്തി കൊണ്ടുപോയതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. പഞ്ചായത്ത് അധികൃതരുടെ അനുവാദത്തോടെ കൂടിയാണോ ഷീറ്റും, കമ്പിയും എടുത്തു കൊണ്ട് പോയതെന്ന് വ്യക്തമാക്കണമെന്നും, അതല്ലെങ്കിൽ ഇവ കടത്തിക്കൊണ്ടു പോയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
No comments