Breaking News

മം​ഗലാപുരം മുതൽ കാർ നിരീക്ഷണത്തിൽ, പന്തീരാങ്കാവിലെത്തിയപ്പോൾ പിടികൂടി; 3 കോടി രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ


കോഴിക്കോട്: പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപത്ത് നിന്നും 3 കോടി രൂപയുടെ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പിൽസ് 56 ​ഗ്രാമും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രതികളെയും അവർ സഞ്ചരിച്ച കാറും പി‌ടിച്ചെടുത്തതായും എക്സൈസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മം​ഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

No comments