ചികിത്സയിലിരിക്കെ ഷാർജയിൽ മരണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയായ എ.വേണുഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഇന്ന് രാവിലെ സംസ്ക്കരിച്ചു
ചെമ്മട്ടംവയൽ: ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഷാർജയിൽ മരണപ്പെട്ട അത്തിക്കോത്തെ അടുക്കത്തിൽ വീട്ടിൽ എ.വേണുഗോപാലിന്റെ (58) മൃ തദേഹം ഇന്ന് രാവിലെ തോയമ്മൽ സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചു. പുലർച്ചെ 3 മണിക്ക് കരിപ്പൂർ വി മാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 8.30 ഓടെ അത്തിക്കോ വസതിയിൽ കൊണ്ടുവന്നു. ചുരുങ്ങി യ സമയത്തെ പൊതുദർശനത്തിന് ശേ ഷം മൃതദേഹം തോയമ്മലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. വേണുഗോപാലന്റെ ചികിത്സ ക്ക് 72 ലക്ഷം രൂപയാണ് ഷാർജയിലെ ആശുപത്രിയിൽ ബി ല്ലായത്. പാണക്കാട് കുടുംബം ഇടപെട്ട് അത് 10 ലക്ഷമായി കുറച്ചുകൊടുത്തു. കടുത്ത പ്രമേഹമാണ് വേണുഗോപാലി നെ മരണത്തിലേക്ക് നയിച്ചത്. നീലേശ്വരം പാലായി സ്വദേശിനി രാധികയാണ് ഭാര്യ. മക്കൾ: അശ്വിൻ, അക്ഷയ്. സ ഹോദരങ്ങൾ: ശശിധരൻ (അത്തിക്കോത്ത്), നാരായണി (മടിക്കൈ), രോഹിണി (മടിക്കൈ), ചന്ദ്രൻ (അത്തിക്കോത്ത്), ഓ മന (കുണ്ടംകുഴി), സുകുമാരൻ (അത്തിക്കോത്ത്), ശോഭ (ക രിവെള്ളൂർ), പരേതയായ സരോജിനി (ബളാൽ).
No comments