Breaking News

കാറിൽ കടത്തിക്കൊണ്ടു വന്ന 160 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു


കാസർകോട്: കാറിൽ കടത്തിക്കൊണ്ടു വന്ന 160 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. തലപ്പാടി മണ്ടക്കട്ട, തച്ചാനിയിലെ നിഖിലിനെ (24)യാണ് കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9 15 മണിയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കുമ്പള ഭാഗത്തേക്ക് കാറിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം കുണ്ടങ്കേരടുക്കയിലേക്ക് എത്തിയത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുണ്ടങ്കരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര (55) യുടെ വീട്ടിലേക്കാണ് മദ്യം കയറ്റിയ കാർ പോകാൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. കാറിനെ വീടിനു മുന്നിൽവച്ച് തടഞ്ഞു നിർത്തിയാണ് നിഖിലിനെയും മദ്യവും പിടികൂടിയത്. ഈ സമയത്ത് വീടിന്റെ ടെറസിൽ കയറി നിൽക്കുകയായിരുന്ന അണ്ണിപ്രഭാകരൻ എക്സൈസ് സംഘത്തിനും വഴിയാത്രക്കാർക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും മലം എറിയുകയുമായിരുന്നുവെന്നു എക്സൈസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ദേഹത്തും വാഹനത്തിന് മുകളിലും മലം പതിച്ചതായി കൂട്ടിച്ചേർത്തു. തുടർന്നാണ് മദ്യം പിടിച്ച കേസിൽ അണ്ണിപ്രഭാകരനെ പ്രതിയാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ കെ.വി ശ്രാവൺ, സിവിൽ എക്സൈസ് ഓഫീസർമാരായ എംഎം അഖിലേഷ്, ഇ. രാഹുൽ, സിവിൽ എക്സൈസ് ഡ്രൈവർ പി പ്രവീൺ കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

No comments