കാഞ്ഞങ്ങാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എം ബൽരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഫ്ലാഷ് മോബ് നടത്തി
പാണത്തൂർ : കാഞ്ഞങ്ങാട്ടെ എൻ.ഡി.എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഫ്ലാഷ് മോബ് നടത്തി. ഇരിയയിൽ സ്ഥാനാർഥി എം ബൽരാജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറിമാരായ കെ.കെ വേണുഗോപാൽ, ശ്രീജിത്ത് പറക്കളായി, പട്ടിക വർഗ്ഗമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ എം ഷിബു, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ബളാൽ കുഞ്ഞിക്കണ്ണൻ, രജനി ദേവി ആർ.സി, ജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇരിയ, ഒടയംചാൽ, കൊട്ടോടി, കള്ളാർ, കോളിച്ചാൽ, പാണത്തൂർ, മാലോം, വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ, കാലിച്ചാനടുക്കം, തട്ടുമ്മൽ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് നടത്തി.
No comments