ഹോട്ടലിന് പുറത്തു നിന്നും വാഹനം മോഷ്ടിച്ച പ്രതി പോലീസ് പിടിയില്‍... കുമ്പള ബംബ്രാണയിലെ രവിയാണ് പോലീസ് പിടിയിലായത്
കുമ്പള: ബൈക്ക് പുറത്തുവച്ചു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങുന്നതിനിടയിൽ ബൈക്ക് മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു. ബംബ്രാണയിലെ രവി എന്ന ഡബ്ബി രവിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിച്ചു നടന്നിരുന്ന പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഒരപകടത്തിൽപ്പെട്ട ഡബ്ബി രവിയെ കുമ്പള സഹരണാശുപ്രതിയിലേക്കു കൊണ്ടുവരുന്നുണ്ടെന്നു സൂചന ലഭിച്ച പൊലീസ് ആശുപത്രിയിൽ കാത്തു നിൽക്കേ പ്രതി എത്തുകയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നു പ്രതിയെ കാസർകോട് ജനറൽ ആശുപ്രതിയിലെത്തിച്ചു. ആശുപ്രതിയിലെ പൊലീസ് സെല്ലിൽ പൊലീസ് കാവലിൽ ചികിത്സ തുടരുന്നുണ്ട്. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജയാൽ ചോദ്യം ചെയ്യുമെന്നും ബൈക്ക് കണ്ടെടുക്കുമെന്നും എസ് ഐ അനന്തകൃഷ്ണൻ ആർ മേനോൻ പറഞ്ഞു. കഞ്ചിക്കട്ടയിലെ അജിത് കുമാറിന്റെ പൾസർ ബൈക്കാണ് കവർച്ച ചെയ്തിരുന്നത്. കവർച്ച ചെയ്ത ബൈക്കിൽ ഡബ്ബി രവി സഞ്ചരിച്ചിരിക്കുന്ന ദൃശ്യം സി സി ടി വിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു.
No comments