Breaking News

കരിന്തളം യുദ്ധസ്മാരക സന്ദർശനം നടത്തി ചെന്നടുക്കം എകെജി ഗ്രന്ഥാലയം പ്രവർത്തകരും ബാലവേദി കുട്ടികളും


കിനാനൂർ : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ ചെന്നെടുക്കം എകെജി ഗ്രന്ഥാലയം പ്രവർത്തകരും ബാലവേദി കുട്ടികളും സന്ദർശനം നടത്തി. വായനശാല പ്രസിഡൻറ് ശശിധരൻ സി വി, മുൻ സൈനികൻ രാമചന്ദ്രൻ പി വി എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന യോഗത്തിൽ സൈനിക  കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു, സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, മധുസൂദനൻ ചോയ്യംകോട്, ദാമോദരൻ പി പി,അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടിവി, അരുൺ കരിന്തളം എന്നിവർ സംസാരിച്ചു.തുടർന്ന് ബാലവേദി കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.

No comments