കാസർഗോഡ് വിദ്യാനഗറിൽ ആറുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചുവെന്ന കേസിൽ പ്രതിയായ രണ്ടാനുപ്പ അറസ്റ്റിൽ
കാസർകോട്: ആറുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചുവെന്ന കേസിൽ പ്രതിയായ രണ്ടാനുപ്പ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ഷൗക്കത്തലി എന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാതാവിനും മറ്റു രണ്ടു പ സഹോദരങ്ങൾക്കും ഒപ്പം ഷൗക്കത്തലിയുടെ കൂടെയാണ് ആറുവയസ്സുകാരനും താമസം. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയ്യതികളിൽ ക്വാർട്ടേഴ്സിൽ വച്ച് ഭാര്യയ്ക്ക് ആദ്യ ഭർത്താവിലുള്ള ആറുവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. അതേസമയം ആറുവയസ്സുകാരന്റെ 13 വയസ്സുള്ള മൂത്ത സഹോദരനും ക്രൂരമായ മർദ്ദനത്തിനു ഇരയായതായി പരാതി ഉയർന്നിട്ടുണ്ട്. ഐസ് കട്ട കൊണ്ട് മുഖത്ത് ഇടിച്ചുവെന്നാണ് സഹോദരൻ മൊഴി നൽകിയത്. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സിൽ കുട്ടിയുടെ തുടർച്ചയായ നിലവിളികേട്ട് സ്ഥലത്ത് എത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറിയതോടെയാണ് ക്രൂരമായ സംഭവം പുറത്തായത്.
No comments