കാസർഗോഡ് കുമ്പളയിൽ യുവാവിനെ മൈതാനത്തിനു സമീപത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി
കാസർകോട്: കോൺഗ്രസ് നേതാവിന്റെ സഹോദരനെ മൈതാനത്തിനു സമീപത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരിയുടെ സഹോദരൻ കോട്ടേക്കാറിലെ സുനിൽകുമാർ (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ കോട്ടേക്കാറിലെ മൈതാനത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും പൊലിസും എത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച സന്ധ്യ വരെ കോട്ടേക്കാറിലെ തറവാട് വീട്ടിൽ പെയിന്റിങ് ജോലി ചെയ്തശേഷമാണ് സുനിൽകുമാർ വിട്ടിലേക്ക് പോയത്. എന്നാൽ വിട്ടിൽ എത്തിയിരുന്നില്ല. തറവാട്ടിൽ ഇന്ന് ഉത്സവം നടക്കുന്നതിനാൽ അവിടെ ഉണ്ടാകുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. പരേതരായ കൃഷ്ണപൂജാരി-കമല ദമ്പതികളുടെ മകനാണ് സുനിൽകുമാർ. ഭാര്യ: കവിത. മറ്റു സഹോദരങ്ങൾ: ഇന്ദിര, ഭാരതി, രേഖ, വിശാലാക്ഷി, ഗായതി.
No comments