10 വയസ്സുകാരൻ മുതൽ 50 വയസ്സുകാരൻ വരെ അംഗങ്ങൾ... കല്ലൻച്ചിറ അൻവാറുൽ ഹുദാ ദഫ് സംഘം മലയോരത്തിന്റെ സ്വന്തം ദഫ് മുട്ട് സംഘം
വെള്ളരിക്കുണ്ട് : ഉറൂസ് മുതൽ ഉത്സവങ്ങൾ വരെ.. മലയോരത്തെ വിത്യസ്ത ആഘോഷങ്ങളിൽ മികച്ച കലാപ്രകടനങ്ങൾ കൊണ്ട് താരമാവുകയാണ് കല്ലൻച്ചിറ അൻവാറുൽ ഹുദാ ദഫ് സംഘം. പ്രായഭേദമന്യേ 10 വയസ്സുകാരൻ മുതൽ 50 വയസ്സുകാരൻ വരെ 32 ഓളം കലാകാരൻമാരാണ് ദഫ് കലാരൂപം അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി 50 ഓളം വേദികളിൽ അൻവാറുൽ ഹുദാ ദഫ് മുട്ട് സംഘം തങ്ങളുടെ കലാപ്രകടനം കൊണ്ട് കാണികളെ ത്രസിപ്പിച്ചു. കലാപ്രകടനങ്ങൾ കൊണ്ട് മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നതിന് ഒരു ഉദാഹരണങ്ങൾ കൂടിയാണ് ഉത്സവഘോഷയാത്രകളിലെ ഇവരുടെ ദഫ് കലാപ്രകടനം. അവസാനമായി കുന്നംകൈ കോളിയാട് ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ വിവിധ കലാപരിപാടികളോടൊപ്പം കല്ലഞ്ചിറ അൻവാറുൽ ഹുദാ ദഫ് സംഘത്തിന്റെ അകമ്പടിയിൽ മനോഹരമായ ദഫ് മുട്ടും കൂടിയായപ്പോൾ അത് മലയോരത്തെ മത സൗഹാർദ്ധം വിളിച്ചോതുന്ന ഘോഷയാത്രയായി മാറിയിരുന്നു. ശേഷം ക്ഷേത്രമുറ്റത്ത് വെച്ച് ഉത്സവക്കമ്മിറ്റി ഉപഹാരം നൽകി ഈ ദഫ്മുട്ട് സംഘത്തെ ആദരിച്ചു.
തങ്ങളുടെ ജോലിയും ,പഠനസമയവും കഴിഞ്ഞു വൈകുന്നേരങ്ങളിലാണ് ദഫ് മുട്ട് പരിശീലനം നടത്തുന്നത്.
ബഷീർ ബളാൽ , വോളിബാൾ താരം നജുമുദ്ധീൻ കല്ലഞ്ചിറ, ബഷീർ കുഴിങ്ങാട് എന്നിവർ നയിക്കുന്ന ദഫ് മുട്ട് സംഘത്തിന്റെ പരിശീലകർ അബൂബക്കർ, സിദ്ദിഖ്, ഹനീഫ എന്നിവരാണ്
No comments