Breaking News

ബൈക്കിൽ സഞ്ചരിക്കവെ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർക്ക് സൂര്യാഘാതമേറ്റു, ദേഹമാസകലം പൊള്ളൽ


കാഞ്ഞങ്ങാട് : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നഗരസഭ കൗൺസിലർക്ക് സൂര്യാഘാതം ഏറ്റു. കാഞ്ഞങ്ങാട് നഗരസഭയിലെ 19-ാം വാർഡ് കൗൺസിലർ എൻ.ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്. ഇന്നലെ പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കഴുത്തിനു താഴത്തായി ദേഹത്തും മുന്നിലും പിന്നിലും പൊള്ളലേറ്റത്. ആശുപത്രിയിൽ ചികിൽസ തേടി.

No comments