Breaking News

ജില്ലാ കലക്ടര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി


നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഭാഗമായി മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കാസര്‍ഗോഡ് ഗവ. കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വരണാധികാരികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാസര്‍കോട് ഗവ. കോളേജിലെ മൂന്ന് കേന്ദ്രങ്ങളിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം ക്രമീകരണം ഒരുക്കുന്നുണ്ട്. സ്‌ട്രോങ്ങ് റൂമുകളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്നതിന് പ്രത്യേകവും വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ ഏജന്റുമാര്‍ക്കും പ്രവേശിക്കുന്നതിന് പ്രത്യേക വഴികളുമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ത്രിതല സുരക്ഷാ പരിശോധന ഉണ്ടാവും. വോട്ടെണ്ണലിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഭാഗമായി കമ്യുണിക്കേഷന്‍ സെന്ററും മീഡിയ സെന്ററും സജ്ജീകരിക്കുന്നുണ്ട്. വരണാധികാരികളായ വി.പി രഘു, മണി, ബിനു ജോസഫ്, ലിപു എസ് ലോറന്‍സ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ഗോപകുമാര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ അനുഗമിച്ചു.


No comments