കാസർകോട് ജില്ലയിൽ 11,03,618 വോട്ടർമാരിൽ 8,73,133 പേർ വോട്ട് രേഖപ്പെടുത്തി ; പോളിങ് ശതമാനം 79.12.
കാസർകോട് ജില്ലയിൽ 11,03,618 വോട്ടർമാരിൽ 8,73,133 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.12. ജില്ലയിൽ ആകെ 5,44,543 പുരുഷ വോട്ടർമാരും 5,59,063 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്ജെന്റർ വോട്ടർമാരുമാണ് ഉണ്ടായിരുന്നത്. അതിൽ 3,97,390 പുരുഷ വോട്ടർമാരും 4,75,734 സ്ത്രീ വോട്ടർമാരും ഒൻപത് ട്രാൻസ്ജെന്റർ വോട്ടർമാരുമായി 8,73,133 പേർ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിൽ 85,258 പുരുഷ വോട്ടർമാരും 1,01,218 സ്ത്രീ വോട്ടർമാരുമായി 1,86,476 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 81.04. കാസർകോട് നിയോജക മണ്ഡലത്തിൽ 77,408 പുരുഷ വോട്ടർമാരും 90,512 സ്ത്രീ വോട്ടർമാരുമായി ആകെ 1,67,920 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.61. ഉദുമ നിയോജക മണ്ഡലത്തിൽ 79,672 പുരുഷ വോട്ടർമാരും 98,746 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്ജെന്റർ വോട്ടർമാരുമായി ആകെ 1,78,420 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 78.08. കാഞ്ഞങ്ങാട് നിയോജക മണ്ഡത്തിൽ 79.559 പുരുഷ വോട്ടർമാരും 93.436 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്ജെന്റർ വോട്ടർമാരുമായി ആകെ 1,73,000 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 77.24. തൃക്കരിപ്പൂർ നിയോജക മണ്ഡത്തിൽ 75,493 പുരുഷ വോട്ടർമാരും 91,822 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്ജെന്റർ വോട്ടർമാരുമായി ആകെ 1,67,317 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.64. നിയമ സഭാ മണ്ഡലം തിരിച്ച് പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ് ജെൻഡർ ആകെ വോട്ടർമാർ എന്ന ക്രമത്തിൽ
മഞ്ചേശ്വരം 115801 114312 0 230113
കാസർകോട് 105524 105399 0 210923
ഉദുമ 112166 116342 4 228512
കാഞ്ഞങ്ങാട് 109008 114966 6 223980
തൃക്കരിപ്പൂർ 102044 108044 2 210090
No comments