8 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം, ഇഖാമ പ്രതിസന്ധി കടന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ 67കാരൻ റിയാദില്‍ നിര്യാതനായി
റിയാദ്: നീണ്ട എട്ട് വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാടണയാന്‍ തയ്യാറെടുക്കവെ കിഴിശ്ശേരി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്. കമ്പനിയിലെ പ്രതിസന്ധികള്‍ കാരണം ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളോളം നാട്ടില്‍ പോകാന്‍ കഴിയാതെ റിയാദില്‍ തുടരുകയായിരുന്നു ഇദ്ദേഹം. ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദില്‍ സഹോദരനൊപ്പമായിരുന്നു താമസം. ഇന്നലെ രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസിലും ആംബുലന്‍സിനെയും വിവരമറിയിക്കുകയായിരുന്നു.
No comments