Breaking News

പനത്തടി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി


പാണത്തൂർ : പനത്തടി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പഞ്ചായത്ത്‌ പ്രസിഡണ്ട് പി രഘുനാഥ്‌ അവർകൾ  ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ജെ ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, അഞ്ചാം വാർഡ് മെമ്പർ റീന തോമസ്, ആറാം വാർഡ് മെമ്പർ പ്രസീത റാണി,എട്ടാം വാർഡ് മെമ്പർ എം ഷിബു, മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രവ്യ, ജെ എച്ച് ഐ മാരായ പ്രശാന്ത്, സുമയ്യ,വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽ കുമാർ,എം എൽ എസ് പി ഹണി, ആശ വർക്കർ മാധവി,ബാബു പി എം, വിഷ്‌ണു പവിത്രംകയം, പാണത്തുരിന്റെ ദന്ത ഡോക്ടർ ഹരികൃഷ്ണൻ, പ്രിൻസ് കൊട്ടോടി, ഹരിത കർമ്മസേനാംഗങ്ങളായ ആലീസ്, ഷൈജ, സീമ എന്നിവർ നേതൃത്വം കൊടുത്തു.വ്യാപാരി സുഹൃത്തുക്കൾ,കുടുംബശ്രീ അംഗങ്ങൾ, ഹെഡ് ലോഡിങ് തൊഴിലാളികൾ, അങ്ങനെ നിരവധി പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

കർണാടക അതിർത്തിയായ ചെമ്പേരി മുതൽ കോളിച്ചാൽ വരെയുള്ള പഞ്ചായത്ത്‌ പരിസരം, ബസ്റ്റാന്റ്,പഴയ ബസ്റ്റാന്റ്,പാണത്തൂർ ടൗൺ,ചിറങ്കടവ്,അരിപ്രോട്,ബളാന്തോട്, ചാമുണ്ഡിക്കുന്ന്, പനത്തടി, കോളിച്ചാൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്തി.


No comments