പാണത്തൂർ മഖാം ഉറൂസ് ഏപ്രിൽ 10 മുതൽ; സയ്യിദ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും
പാണത്തൂർ: നാനാജാതി മതസ്ഥർ ഒത്തുചേരുന്ന മതസൗഹാർദത്തിന്റെ മാതൃകയായ ചരിത്രപ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് മുബാറക് ഏപ്രിൽ 10 മുതൽ 14 വരെ നടക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടികളുടെ ഉദ്ഘാടനം 10-ന് രാത്രി 7 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജലീൽ ദാരിമിയുടെ നേതൃത്വത്തിൽ സിയാറത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 2.30-ന് മഖാം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കെ.കെ പതാക ഉയർത്തും. രാത്രി 9-ന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 11-ന് രാത്രി 8-ന് ഹനീഫ് നിസാമി മൊഗ്രാലും 12-ന് രാത്രി 8-ന് അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവയും പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് സ്ത്രീകൾക്കായി നഫീസത്തുൽ മിസിരിയ സനാഇയ്യ കല്ലൂരാവി നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് നടക്കും.
13-ന് രാത്രി 7 മണിക്ക് അന്തർസംസ്ഥാന ദഫ് മത്സരം അരങ്ങേറും. തുടർന്ന് 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈയുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥന നടക്കും. 14-ന് രാവിലെ ഖത്തമുൽ ഖുർആൻ, ദുആ മജ്ലിസ് എന്നിവയ്ക്ക് അബ്ദുൽ അസീസ് അഷ്‌റഫി നേതൃത്വം നൽകും. ശേഷം വൈകുന്നേരം 4 മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
No comments