സോഷ്യല്‍ മീഡിയയിലെ ‘ഗുണ്ട ബിനു’; ശരത് ഉണ്ണിത്താൻ അന്തരിച്ചു
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചകെന്ന് റിപ്പോർട്ടുകൾ പറയുന്നു. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോഗ വിവരം പങ്കുവച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ഗുണ്ട ബിനു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്.
"പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ", എന്നാണ് സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
No comments