Breaking News

പരപ്പയിലും പരിസരപ്രദേശങ്ങളിലും മോഷണം തുടരുന്നു ... അടക്ക ,തേങ്ങ,കോഴി കാണാതാവുന്നത് പതിവാവുന്നു


പരപ്പ: പരപ്പയിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പലയിടങ്ങളിൽ നിന്നും അടക്ക, തേങ്ങ, നാടൻ കോഴികൾ എന്നിവ മോഷ്ടിച്ചു. ക്ലായിക്കോട്ടെ വേലായുധന്റെ വീട്ടുവളപ്പിൽ ഉണക്കാനിട്ട  മൂന്ന് ചാക്ക് അടക്കയും  മുലപ്പാറയിലെ മീൻ വിൽപ്പനക്കാരൻ ബാബുവിന്റെ റോഡ് സൈഡിൽ   ഉലിച്ച് വെച്ച തേങ്ങയും മുണ്ടിയാനം ഫൈസലിന്റെ വളപ്പിൽ പറച്ചിട്ട തേങ്ങയും രാവിലെക്ക് കാണ്മാനില്ല.

 ക്ളായിക്കോട്ടെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നും 2 നാടൻ കോഴികളെയും രാത്രിയിൽ കള്ളൻ കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കു മുമ്പ് വിവിധ വീടുകളിൽ നിന്നും റബ്ബർ ഷീറ്റുകളും മോഷണം പോയിരുന്നു.

No comments